നീട്ടി വലിച്ചു കൊട്ടുവായുമിട്ടുകൊണ്ടയാള് എഴുന്നേറ്റു. അവളപ്പോഴും സുഖ നിദ്രയില്ത്തന്നെയായിരുന്നു.കാലം മറന്നു വെച്ച ശരീരത്തിലെ ചുളിവുകളില്‍ ദയനീയമായി നോക്കിക്കൊണ്ട് കിടയ്ക്കക്കരുകിലെ പീഠത്തില്‍ തന്റെ വെള്ളെഴുത്തു കണ്ണടയ്ക്കായ് പരതി.
പുറത്ത് നല്ല മഴപെയ്യുന്നുണ്ട്. എന്തോ നഷ്ടബോധംപോല് അയാളുടെ മനസ്സിലും തോരാതെ മഴ പെയ്തുകൊണ്ടിരുന്നു. വിറയാര്‍ന്ന കൈകളാല്‍ ആ കണ്ണടതപ്പിയെടുത്തു. കാലം പഴക്കിയ ചില്ലിലൂടെ അയാള്‍ ശാന്തമായുറങ്ങുന്ന അവളെ നോക്കി
പുറത്ത് നല്ല മഴപെയ്യുന്നുണ്ട്. എന്തോ നഷ്ടബോധംപോല് അയാളുടെ മനസ്സിലും തോരാതെ മഴ പെയ്തുകൊണ്ടിരുന്നു. വിറയാര്‍ന്ന കൈകളാല്‍ ആ കണ്ണടതപ്പിയെടുത്തു. കാലം പഴക്കിയ ചില്ലിലൂടെ അയാള്‍ ശാന്തമായുറങ്ങുന്ന അവളെ നോക്കി
തന്റെ ദിവസങ്ങളത്രയും ജീവിച്ചു തീര്‍ത്തതിനു വര്‍ഷങ്ങള്‍ സമ്മാനിച്ച അവളുടെ നരച്ച മുടിയിഴകളില്‍ അയാള്‍ മെല്ലെ വിരലോടിച്ചു. നെറ്റിയിലെ കുങ്കുമപ്പൊട്ടു അവളുടെ നിറഞ്ഞ പുഞ്ചിരിപോള്‍ തെളിഞ്ഞുനിന്നു.മുഖത്ത് വറ്റാന്‍ വെമ്പി നിന്ന വിയര്‍പ്പുകണികകള്‍ക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ടായിരുന്നു. ഇന്നലെ രാത്രി അവൾ കുറേ കഥകൾ പറഞ്ഞു.
ഒരുപാട് മോഹങ്ങളുംപേറി ക്യാമ്പസിന്റെ പടവുകള്‍ കയറിയ ചന്ദ്രൻ, മോഹങ്ങളോരോന്നും കൊഴിയുമ്പോഴും ജീവിതത്തിലിനിയും പലതും നേടാനുണ്ടെന്നാശ്വസിപ്പിച്ച ലക്ഷ്മിയെ ഒരിക്കലും പ്രണയിച്ചിരുന്നില്ല.
പരീക്ഷാ ഹാളില്‍ പഠിച്ചതൊന്നും മറച്ചുവയ്ക്കാതെ അവള് പറഞ്ഞു തന്നപ്പോഴും അയാള്‍ ക്ലാസ്സില്‍ ഒന്നാമനായപ്പോഴും ഒരു നിഖണ്ടു പോലെ അവള് ചിരിച്ചു. അന്നൊന്നും അയാള്‍ക്കവളെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
അവളുടെ കണ്ണുകള്‍ സദാ നനവാര്ന്നതായിരുന്നു. പക്ഷെ പുഞ്ചിരി വളരെ നീണ്ടതും. ആരുമറിയാതെപോയ ഒരു നിഷ്കളങ്കത അവളില്‍ നിറഞ്ഞു നിന്നിരുന്നു.അയാള്‍ അവളെ കൂടുതലറിയാന്‍ ശ്രമിച്ചു. ഒരെറുമ്പിനെപ്പോലും വേര്‍തിരിച്ചു കാണാ- നറിയില്ലായിരുന്നു അവള്‍ക്ക്. അവളുടെ ഭാഷയില്‍ എല്ലാവരും തുല്യരായിരുന്നു. നേട്ടങ്ങള്‍ താൻ ഒറ്റയ്ക്ക് കൊയ്തെടുക്കുമ്പോൾ ഒക്കെയും അവൾ തന്നെ അഭിനന്ദനങൾ കൊണ്ട് മനസ്സ് നിറച്ചു.
എന്തിനാണെന്നെയിങ്ങനെ സഹായിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഒരു നീണ്ട ചിരി മാത്രം സമ്മാനിച്ചു. എപ്പോഴും ചിരിയായിരുന്നു അവളുടെ മറുപടി. അവളില്‍ അയാള്‍ നല്ലൊരു കൂട്ടുകാരിയെ കണ്ടെത്തുകയായിരുന്നു. തനിക്കിഷ്ടമായതെല്ലാം യാതൊരു നീരസവും കൂടാതെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന അവളുടെ പ്രകൃതം അയാളെ അവളിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നാഗ്രഹിച്ചപ്പോള്‍ അയാളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നത് അവളുടെ മുഖം തന്നെയായിരുന്നു.പിന്നെയൊരു യാത്രയ. ഈ ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ അവള് ജീവിച്ചിരിക്കുന്നുണ്ടോ..? എനിക്ക് അവളെ ഇഷ്ടമാണ് എന്ന് പറയണം
അപ്പോഴാണയാളും അറിയുന്നത്.....അവളും തനിക്കു വേണ്ടി കാത്തിരിക്കുകയാണെന്ന സത്യം
ഒരുപാട് വെല്ലുവിളികള്‍ക്കൊടുവില്‍ അവര്‍ ഒന്നായി. പക്ഷെ നഷ്ടങ്ങള്‍ കൂടുതല്‍ അവള്‍ക്കായിരുന്നു.
ബിസിനസ് തിരക്കുകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും അയാള്‍ക്കവളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുക്കളപ്പുരയില്‍ നിന്ന് കൊണ്ട് അവള് കുട്ടികളെ ശകാരിക്കുന്നത് കേട്ടുകൊണ്ടാണ് പലപ്പോഴും അയാള്‍ ഉണരുന്നത്.
"കുട്ടാ, നിന്നോടല്ലേ പറഞ്ഞത് അച്ഛന്റെ കാപ്പിയെടുക്കരുതെന്ന് ." ഉടഞ്ഞ സാരി മടക്കിക്കുത്തി കരിയരപ്പു പറ്റിയ കൈത്തണ്ടുമായി മൂത്തമകന്റെ പിന്നാലെ
ഓടുകയാണ്.
"ദൈവമേ അദ്ദേഹമോന്നുണര്ന്നിരുന്നെങ്കില്."
അവളുടെ ശകാരം തീരെ പിടിക്കാഞ്ഞു കുട്ടന് കാപ്പി തട്ടിമറിച്ചു പുറത്തേക്കിറങ്ങി.
"ഹോ! ഇവറ്റകളെ കൊണ്ട് ശല്യമായല്ലോ.അവരെയെന്തിനു പറേണം.അച്ഛന്റെ കണക്കു മൂക്കത്തല്ലേ ശുണ്ടി. "
അവളുടെ പതിവ് ശൈലികൾ.
രാത്രികൾ കുട്ടികളുടെ കുറ്റങ്ങള്‍ അയാളുടെ മുന്നില്‍ വിസ്തരിച്ചു അവള് മടുപ്പിച്ചു.
ആരും അവളെ ഇഷ്ടപ്പെടുന്നില്ലെന്നുള്ളതായിരുന്നു അവളുടെ പരിഭവങ്ങളുടെ കാരണം.
മറുപടി ഇല്ല
അയാൾ ബിസിനസ് ചർച്ചകളുടെയും കണക്കുകളുടെയും ലോകത്താണ്.
മറുപടിയൊന്നും കേള്‍ക്കാത്തപ്പോള്‍ അവള് അയാളെ ഉറ്റുനോക്കും. പിന്നെ അയാളുടെ മുടിയിഴകളില്‍ മെല്ലെ തലോടും. പതിവുപോലെ കഥകള്‍ പറഞ്ഞു തുടങ്ങും . ഇടയ്ക്കെപ്പോഴോ അയാള്‍ അറിയാതെ ഉറങ്ങിപ്പോകും. പ്രഭാതത്തിലെ അടുക്കളയിലെ ബഹളങ്ങളും.....അങ്ങനെ നീണ്ടുപോയ മുപ്പത്തിയഞ്ചു വര്‍ഷത്തെ ദാമ്പത്യം.
ഇതിനിടയില്‍ ഒരിക്കല്‍പോലും അവള് വല്ലതും കഴിച്ചുവോ എന്ന് ചോദിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.അവള് പരിഭവിച്ചിട്ടുമില്ല. താനും കൂടിച്ചേര്‍ന്ന് അവള്‍ക്കു മൂന്ന് കുട്ടികളാണെന്ന് പലപ്പോഴും അവളുടെ പെരുമാറ്റം കണ്ടാൽ തോന്നുന്നത് . അവളെപ്പോഴും തിരക്കിലാണ് . പണി ഒന്നുമില്ലായെങ്കിലും വെറുതെ മച്ചിലെ പൊടി അടിച്ചു വാരി നില്‍ക്കുനതു കാണാം.
രണ്ടാമത്തെ കുട്ടിയുടെ പ്രസവസമയത്തുണ്ടായ നടുവിന് തകരാറു കാരണം അവൾക്കു കാലിനു സ്വാധീനം നഷ്ടമായി. അവൾ അതൊന്നും കാര്യമാക്കിയില്ല എന്തിയും വലിഞ്ഞും നടന്നു ഭംഗിയായി അവള് ഒരു വീട്ടമ്മയുടെ കടമ നിര്‍വ്വഹിച്ചു .
തന്റെ എല്ലാ വേദനകളും ഉള്ളിലൊതുക്കി അവള് പുറമേ പുഞ്ചിരിച്ചു. അയാളുടെ ഇഷ്ടഭക്ഷണം ഉണ്ടാക്കുന്നതിലും കുട്ടികളുടെ പഠനകാര്യങ്ങള്‍ക്കുമായി അവള് കൂടുതല്‍ സമയവും ചിലവഴിച്ചു.
"എന്തേ ഉണ്ണ്യേ നിനക്കമ്മയോടോരിഷ്ടവുമില്ലേ?"
തന്റെ നേർക്കാണ് ശകാരം എന്ന് മനസ്സിലായി.
അയാൾക്ക് തമാശ പറയാൻ സമയമില്ല
"എന്നെയെന്തിനാ ഇങ്ങനെ സഹിക്കണത്,കുട്ട്യോളെയോര്ത്തെങ്കിലും മറ്റൊരു വിവാഹം കഴിച്ചുകൂടെ.....?"
അയാള്‍ വെറുതെ ചിരിച്ചു.
അവളെല്ലാദിവസവും അതേ ചോദ്യം തന്നെ ആവര്‍ത്തിച്ചു.
തലേന്ന് രാത്രിയില്‍ അവള് പറഞ്ഞ കഥ അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
തലേന്ന് രാത്രിയില്‍ അവള് പറഞ്ഞ കഥ അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കാന്‍ യമാദേവന്റെ പിന്നാലെ പോയ സാവിത്രിയുടെ കഥ....അത് അയാള്‍ക്ക് മുഴുവനും കേള്‍ക്കാന്‍ കഴിഞ്ഞില്ല. പാതിവഴിയിലെവിടെയോ ഉറങ്ങിപ്പോയി.
ഇനിയേതു ജന്മത്തിലാണ് അവളില്‍ നിന്നാക്കഥയുടെ ബാക്കി കേള്‍ക്കാന്‍ കഴിയുക? ഒരു പക്ഷെ കഥയിലൂടെ അവള്, അവളുടെ വേര്‍പാടിന്റെ വിഷമം... അയാൾ വിതുമ്പി കരഞ്ഞു.
അത്താഴത്തിന് അവളുണ്ടാക്കിയ ഭക്ഷണത്തിനു എന്നത്തെക്കാളുമേറെ രുചിയുണ്ടായിരുന്നതായി അയാള്‍ ഓര്‍ത്തു.

അവളുടെ കൈകൊണ്ടുടാക്കിയ അവസാനത്തെ ഭക്ഷണമാണതെന്ന് അയാള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല.
ഇനിയേത് ജന്മത്തിലാണ് അവളുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ കഴിയുക......?
"മുത്തശ്ശിയെപ്പോഴാ ഉണരണത്?"
ഇനിയേത് ജന്മത്തിലാണ് അവളുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ കഴിയുക......?
"മുത്തശ്ശിയെപ്പോഴാ ഉണരണത്?"
മൂത്തമകന്റെ കുട്ടി അയാളെ ചുറ്റിപ്പിടിച്ചു.
എല്ലാ കണ്ണുകളും അയാളെ ഉറ്റുനോക്കുന്നുണ്ടായിരുന്നു....ഒരു ജന്മത്തിന്റെ മുഴുവന്‍ ദു:ഖവും പേറി പടിഞ്ഞാറേ ചക്രവാളത്തില്‍ ഇരുട്ട് പരന്നു.
അയാള്‍ അവള്‍ക്കു നല്കിയ ആദ്യത്തെ പുടവ അഗ്നി ആര്‍ത്തിയോടെ വിഴുങ്ങുന്നതും നോക്കി തെക്കിനിയിലെ ജനാലയ്ക്കരുകില്‍ അയാള്‍ നിന്നു.
അയാള്‍ അവള്‍ക്കു നല്കിയ ആദ്യത്തെ പുടവ അഗ്നി ആര്‍ത്തിയോടെ വിഴുങ്ങുന്നതും നോക്കി തെക്കിനിയിലെ ജനാലയ്ക്കരുകില്‍ അയാള്‍ നിന്നു.
അപ്പോഴും കര്‍ക്കിടക മഴ തോരാതെ പെയ്തുകൊണ്ടിരുന്നു. ചിതയ്ക്ക് മുകളില്‍ കെട്ടിയ ഓലപ്പുരയില്‍ നിനും അയാളുടെ കണ്ണുനീരെന്നതുപോലെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീണു.....മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ ഗന്ധവും ചിതയിലെ പുകയും ആ മുറിയാകെ നിറഞ്ഞുനിന്നു.
ഓലപ്പുരയില്‍ നിന്നുതിര്‍ന്നു വീഴുന്ന മഴത്തുള്ളികളെ നോക്കി അയാള്‍ ചിരിച്ചു. അയാളുടെ ചിരിയില്‍ അമാവാസിയുടെ ച്ഛായയുണ്ടായിരുന്നു.
ഓലപ്പുരയില്‍ നിന്നുതിര്‍ന്നു വീഴുന്ന മഴത്തുള്ളികളെ നോക്കി അയാള്‍ ചിരിച്ചു. അയാളുടെ ചിരിയില്‍ അമാവാസിയുടെ ച്ഛായയുണ്ടായിരുന്നു.
കഥ വായിച്ചു, ഇഷ്ടപ്പെട്ടു.
ReplyDeleteജീവിക്കാന്‍ അറിയാത്ത അയാളുടെ ജീവിതത്തിലേക്ക് വിളിച്ചു വരുത്തി ആ പാവം പെണ്‍കുട്ടിയുടെ ജീവിതം ഇല്ലാതാക്കി
ReplyDeleteAa Penkutty ayale orupadu snehichirunnu. Ayalude jeevithathilekku vilichillayirunnenkil avalude jeevitham veruthe aayene.
Deleteകൊള്ളാം നനായിട്ടുണ്ട്......
ReplyDeleteനല്ല പോസ്റ്റ്
ReplyDeleteആശംസകൾ
കഥ വായിച്ചതിന് സന്തോഷം ഷാജു...
Deleteഇതുപോലെ ഒരു ജീവിതം മുന്നില്‍ കണ്ടിട്ടുളത്കൊണ്ട് നല്ലവണ്ണം ആസ്വദിച്ചു.
ReplyDeleteനല്ല കഥ. ആശംസകള്‍.
ശ്രീജിത്തെ...ഈ വഴി വന്നതിനും... കഥ വായിച്ചു പ്രോത്സാഹനം തന്നതിനും... ഒത്തിരി സന്തോഷവും സ്നേഹവും...
Delete