നിയോഗം
...................
...................
ഒരു വിളി കേൾക്കാൻ കാതോർത്തിന്നു...ഒരു മിഴി അകലെ നിന്നീടാമേ... നനവോടെ എന്നും നിന്നേ ഓർക്കാറുണ്ടേ...
പാട്ടുകൾ ഏറെ ഇഷ്ടമുള്ള എന്റെ മകൾക്കുള്ള സമ്മാനം ആയിട്ടാണ് മാതൃദിനത്തിൽ ഈ പാട്ട് റിലീസ് ചെയ്തത്.ലണ്ടൻ ജീവിതത്തിലെ ഒറ്റപെടലുകളിലും,തിരക്കുകളിലും എനിക്കു കിട്ടിയ കൂട്ടായിരുന്നു എന്റെ മകൾ Universa. കളിയും, തമാശയും,പാട്ടുകളുമായി ഒരു ഗർഭകാലം.... ഏറെ പ്രതീക്ഷിച്ച പ്രസവ ദിവസം കടന്നുപോയപ്പോൾ എനിക്കു സമ്മാനിച്ചത് ഓർമകൾ ബാക്കി വെച്ച ശൂന്യതയും... ഇന്നും മനസ്സിൽ പെയ്തു കൊണ്ടിരിക്കുന്ന മഴയും മാത്രം. തൊട്ടടുത്ത ദിവസം എന്തോ ഒരു നിയോഗം പോലെ Reflections എന്ന ചിത്രത്തിൽ വരികൾ എഴുതാൻ അവസരം ലഭിച്ചു... എഴുതാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ അപ്പോൾ. ഏറെ ആലോചിച്ചപ്പോൾ എന്റെ മകൾക്കുള്ള അവസാനത്തെ താരാട്ട് ആകട്ടെ എന്നു ചിന്തിച്ചു ഞാൻ വിളിച്ചവർക്ക് വാക്കു കൊടുത്തു. എന്റെ മോളുടെ സാമിപ്യം എന്നെ എഴുതാൻ പ്രേരിപ്പിച്ചു. ആ ഏഴു ദിവസങ്ങൾ... എന്റെ സ്വപ്നങ്ങളുടെ തീരത്തു മൗനമായി ആരോ നിൽക്കുന്ന പോലെ... അമ്മേ എന്നു വിളിക്കാൻ ആകാതെ വിതുമ്പുന്ന പോലെ..ആർദ്രമായി പെയ്യുന്ന മഴയിൽ മനസ്സിന്റെ ഇരുട്ടിൽ ഞാൻ പലവട്ടം ഉണർന്ന് നിർത്താതെ കരഞ്ഞു..ഇനി ഏതു ജന്മം എടുത്താൽ എന്റെ മകളെ ഒന്ന് കാണാൻ കഴിയും..ആ വിളി ഒന്നു കേൾക്കാൻ കഴിയും...അവളുടെ ശബ്ദം എന്തായിരിക്കും...എന്റെ മനസ്സ് അത്രമേൽ തകർന്നടിഞ്ഞിരുന്നു...മകളെ ഞാൻ കണ്ടിരുന്നില്ല..ഞാനും വാശി പിടിച്ചിരുന്നില്ല.. മരിക്കാത്ത ഓർമകൾ..അത് എനിക്ക് വേണമായിരുന്നു...എന്റെ ഉദരത്തിൽ അവൾ ഉണ്ടെന്ന വിശ്വാസം ഇന്നും നില നിർത്താൻ അതിനു കഴിയുന്നു. എന്റെ ഭ്രാന്തൻ ചിന്തകളും ഞാൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന നിമിഷങ്ങളും ഒന്നും എന്നെ വിളിച്ചു സോങ് എഴുതാൻ പറഞ്ഞവർ അറിഞ്ഞിരുന്നില്ല. പാട്ടിന്റെ പ്രോഗ്രസ് അറിയാൻ പ്രവീണ് കൃഷ്ണൻ, ഡയറക്ടർ അടുത്ത ദിവസം വിളിക്കുമ്പോൾ ആണ് സത്യങ്ങൾ അറിയുന്നത്. അപ്പോഴേക്കും പാട്ടു റെഡി ആയിരുന്നു. അപ്പുറത്തെ മോർച്ചറി മുറിയിലുള്ള ഇന്നലെ വരെ എന്റെ ഉദരത്തിൽ താരാട്ട് കേട്ടു ഉറങ്ങിയ മകൾക്കായി ഞാൻ Reflection theme സോങ് lullaby എഴുതിക്കഴിഞ്ഞിരുന്നു.. എന്നോ ഒരിക്കൽ മ്യൂസിക് ചെയ്തു വെച്ച , കഥ എഴുതിവെച്ച ഒരു സിനിമയുടെ ഗാനം...ഒരു നിമിത്തം പോലെ ഇങ്ങു അകലെ...എന്നെ തേടി വന്നു. official റിലീസ് മതേഴ്സ് ഡേ ആയിരുന്നെങ്കിലും അതിനും മുൻപേ ഭൂമഥ്യ രേഖയിലുള്ള ഒരു ചാപ്പലിൽ ആദ്യമായിട്ട് അതു മുഴങ്ങി.. Jecinte ശബ്ദത്തിൽ അവൾ അതു കേട്ട് മടങ്ങി. വരികൾ അവളുടെ കുഞ്ഞു കൈകളിൽ എഴുതി കൊടുത്തു..എന്റെ താരാട്ട് അവൾക്കായി അവളുടെ കഫീനുള്ളിൽ വെച്ചു.. അവളുടെ ഓർമകൾക്ക് മുൻപിൽ ഞാൻ ഇന്നും പാടുന്നു..https://www.youtube.com/watch?v=ZTmCpE6yBLk&feature=youtu.be&fbclid=IwAR3K0zCTxHZYv3boE6E0FyXfBIopGN6derFkYImyZAOMPNwOBRMRCc9EZtkMany Thanks Director Praveen Krishnan, Music Composer Jecin George, Singer Sithara Krishnakumar JecinGeorge FanzClub
നീ വരുമോ ഒരു കിനാവരികെഇനി വരാമോഈ ജീവ ശാഖിയിലായികഥ പറയാംകളി പറയാംഒരു ചെറു ചിരിയായി വിരിയാം...
https://www.youtube.com/ watch?v=ZTmCpE6yBLk&feature =youtu.be&fbclid=IwAR3JGl6 yoObIkv33vhIANeyUwT52EoYrz gtEY9MqWv1Y-SkjV_VuK-f7pL4
https://www.youtube.com/ watch?v=8HAwJPLXcl0
https://open.spotify.com/ album/ 4ZHAGrX37jl6t0w2eCJLDu?si=_ 4Zr43yFSga4nc5k_xafjw
https://www.youtube.com/
https://open.spotify.com/
Lyrical Video
https://www.youtube.com/watch?v=ZTmCpE6yBLk
A gift of Motherhood.In the loving Memory of my Baby Universa, I am dedicating the song 'Ormakal', a lullaby,Theme song, 'Reflections' to all living beings in the earth who are holding motherhood values in their mind and soul, spreading it's light as love towards the world of unity, giving freedom to their seed to grow for loving others without discrimination.

