കുഞ്ഞിപ്പെണ്ണ്:
കരച്ചിലും ചിരിയുമാണ് മനുഷ്യന്റെ ജന്മസിദ്ധമായ ഭാഷകള്‍. സ്നേഹമാണ് അവന്റെ
അമൂല്യ സമ്പത്ത്. അതുകൊണ്ട് തന്നെ സ്നേഹശൂന്യന്‍ എന്നും ദരിദ്രന്‍ തന്നെ.
പൈതൃകങ്ങളെ ചവിട്ടിയുടച്ച് അന്ധവിശ്വാസമെന്ന ചവറ്റുകുട്ടയില്‍ ആക്കുന്ന
പുതുപുത്തന്‍ സംസ്കാരങ്ങളും വിദ്യാഭ്യാസനയങ്ങളും മനുഷ്യനെ ഭാഷ
അറിയാത്തവനാക്കി മാറ്റുന്നു. മറ്റുള്ളവരുടെ കണ്ണീരും സന്തോഷവും
അറിയാത്തവനാക്കുന്നു. കാഴ്ചയും ശബ്ദവും തീര്‍ത്തും ഇല്ലാതായ അവന്‍ ചതിയുടെ
വാസനകളിലൂടെ മുന്നോട്ടു നടക്കുന്നത് വിചിത്രമായി തോന്നാം. പ്രകൃതിയോട്
ചേര്‍ന്ന് നില്‍ക്കുന്ന, ബന്ധങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന ഒരു തലമുറയില്‍
നിന്ന് തുടങ്ങി "പണത്തിനു മീതെ പരുന്തും പറക്കില്ല" എന്ന ആപ്ത വാക്യത്തോട്
കിടപിടിക്കുന്ന സ്വഭാവവിശേഷമുള്ള, ബന്ധങ്ങളെ ബന്ധനങ്ങളായി കാണുന്ന
ഇന്നത്തെ തലമുറ വരെ കഥ ഒഴുകിയെത്തുന്നു.
അമ്മയും കുഞ്ഞുമായുള്ള
ബന്ധം ഗര്‍ഭപാത്രത്തില്‍ വച്ച് തുടങ്ങുന്നതാണെങ്കില്‍ പ്രകൃതിയും
മനുഷ്യനും തമ്മിലുള്ള ബന്ധം ജീവന്റെ ഉല്പത്തി മുതല്‍ ആരംഭിച്ചതാണ്.
നോവലിലുടനീളം പ്രകൃതിയും മനുഷ്യനുമായുള്ള ഇണപിരിയാത്ത ബന്ധം കാണാന്‍
കഴിയുന്നു. പ്രകൃതിയുടെ മനോഹാരിത ലളിതവും തരളിതവും എന്നാല്‍ ശക്തവുമായി ഈ
കഥയില്‍ ആവിഷ്കരിച്ചിരിക്കുന്നു. കഥയുടെ ആദ്യാവസാനം വരെ ഇലഞ്ഞിപ്പൂക്കള്‍
സുഗന്ധം ചുരത്തി നില്‍ക്കുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയിലൂടെയും കാവ്
കടന്നെത്തുന്ന ക്ലാവ് പിടിച്ച ഓട്ടുവിളക്കിലെ എണ്ണമണമുള്ള കാറ്റിലൂടെയും
കഥ മനോഹരമായി കടന്നുപോകുന്നു. വായനക്കാര്‍ക്ക് മുഷിവോ മടുപ്പോ തീര്‍ത്തും
ഉളവാക്കാത്ത മനോഹരമായ രീതിയിലുള്ള ആവിഷ്കാരം അത്യന്തം കൌതുകകരവും
ഭാവനാദീപ്തവുമാണ്.കാലത്തിന്റെ വ്യതിയാനങ്ങളും, പ്രകൃതിയുടെ
ഭാവവ്യത്യാസങ്ങളും പ്രതിപാദിച്ചിരിക്കുന്ന രീതി ആരെയും
ആകര്‍ഷിക്കുന്നതാണ്. ഇതിലെ ഓരോ കഥാപാത്രവും നമ്മളില്‍ തന്നെയുള്ളവരാണ്.
ഇല്ലായ്മകള്‍ വിളമ്പുന്ന കപ്പപ്പുഴുക്കും മാങ്ങയണ്ടിപ്പുഴുക്കും
എഴുത്തുകാരിയുടെ കൈപ്പുണ്യം നിറഞ്ഞ താളും പുഴമീന്‍കറിയും കൂട്ടി
കഴിക്കാന്‍ വായനക്കാര്‍ക്ക് ഭാഗ്യം ചെയ്ത നിമിഷങ്ങളാണ്
കിട്ടിയിരിക്കുന്നത്. പരിഷ്കാരങ്ങളുടെ മുട്ടത്തോട് സ്വന്തം ശബ്ദത്തിലൂടെ
പൊട്ടിച്ച കരുത്തും എഴുത്തിന്റെ ശൈലിയും വര്‍ണ്ണനകള്‍ക്ക് അതീതമാണ്.മരണം
ബന്ധുക്കള്‍ക്ക് വേദനയാണെങ്കില്‍ മിണ്ടാപ്രാണികള്‍ പോലും അത് തീരാദു:ഖമായി
ഉള്‍ക്കൊള്ളുന്നത് വളരെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
മണ്മറഞ്ഞ സ്മൃതികള്‍ ഇ-മെയില്‍ ഫോര്‍വേര്‍ഡുകളിലും ഫേസ്ബുക്ക്
പോസ്റ്റ്‌കളിലുമായി നിലനിര്‍ത്തുന്ന ഇന്നത്തെ IT തലമുറയ്ക്കായി
പങ്കുവയ്ക്കാന്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒത്തിരി ഓര്‍മ്മകള്‍ രമ്യയുടെ
'കുഞ്ഞിപ്പെണ്ണ് ' എന്ന കഥ പകരും എന്നെനിക്കുറപ്പുണ്ട്. വ്യത്യസ്ത
രീതിയിലുള്ള ഒരുപാട് ആചാരങ്ങള്‍ ഉള്ള പഴയ തലമുറയിലേക്കുള്ള ഒരെത്തിനോട്ടം
കൂടിയാണ് 'കുഞ്ഞിപ്പെണ്ണ് '. ഓരോ കഥാപാത്രവും അതിന്റേതായ രീതിയില്‍ മികവ്
പുലര്‍ത്തുന്നു. "ഭ്രാന്തുള്ള പെണ്ണിന്നു ജാതിയില്ലല്ലോ " എന്ന ശൈലിയിലൂടെ
വിവാഹം പോലുള്ള മംഗള കര്‍മങ്ങള്‍ക്ക് ജാതിയും മതവും അത്യന്താപേക്ഷിതമായി
മാറുകയും എന്നാല്‍ പെണ്‍കുട്ടിക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അവ
ഒരു വിഷയമേ അല്ല എന്ന ചിന്താഗതിയുള്ള ജനതയ്ക്കെതിരെയുള്ള ഒരു
തിരിച്ചടിയാണീ നോവല്‍. സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി ജാതിമതചിന്താഗതികളെ
പ്പോലും വളച്ചൊടിയ്ക്കും എന്നതിന്റെ മകുടോദാഹരണമാണിത് . നൊമ്പരങ്ങളുടെ
ചോരപ്പാടുകള്‍ വായനക്കാരുടെ മനസ്സില്‍ എവിടെയൊക്കെയോ ചലനങ്ങള്‍
അവശേഷിപ്പിക്കുമ്പോഴും രമ്യ എന്ന എഴുത്തുകാരി വ്യത്യസ്തയാകുന്നത്
എഴുത്തിലെ നേരും നേര്‍മയും കൊണ്ടാണ്. സമൂഹത്തിലെ അനീതികളുടെയും
ദുരന്തങ്ങളുടെയും മുമ്പില്‍ പ്രതികരിക്കാനാവാതെ എന്നാല്‍ വേദനയോടെ കണ്ടു
നില്‍ക്കുന്ന എഴുത്തുകാരി. ആകര്‍ഷകമായ ജോലിയും ഉയര്‍ന്ന ശമ്പളവും എന്ന
പുതു തലമുറയുടെ സ്വാര്‍ഥ ചിന്തകളുടെ മുറ്റത്ത് വേറിട്ട കാഴ്ചപ്പാടോടെ
തളിര്‍ത്തു നിന്ന ചെറുചെടി പോലെയാണ് രമ്യ എന്ന എഴുത്തുകാരി
എനിക്കനുഭവപ്പെട്ടത്. ഭാവനകളുടെ സ്വര്‍ഗ്ഗ കവാടം മലര്‍ക്കെ തുറന്നു
സല്‍ക്കാരം നടത്തിയ ആതിഥേയയോട് എന്ന പോലെ ഞാന്‍ നന്ദി പറയുകയാണ് ഈ
മനോഹരമായ നോവലിന്റെ അവതാരിക എഴുതാന്‍ അവസരം തന്നതിന്. വികാരം തുടിക്കുന്ന
ഭാഷയില്‍ വിവരിക്കുന്ന ഈ നോവല്‍ വായനക്കാരെ സ്നേഹത്തിന്റെ
ഗഗനനീലിമയിലേക്കും, മാതൃത്തത്തിന്റെ കാണാക്കയങ്ങളിലേക്കും, അനുഭൂതിയുടെ
വേറിട്ട ഒരു ലോകത്തിലേക്കും യാത്രയാക്കും എന്ന് ആശസിച്ചു കൊണ്ട്
നിര്‍ത്തുന്നു.

ആശംസകള്‍
ReplyDeleteനന്ദി സുഹൃത്തേ...
Deleteപ്രിയ സുഹൃത്തെ,
ReplyDeleteഅഭിനന്ദനങ്ങള്‍. തീര്‍ച്ചയായും വായിക്കാം കേട്ടോ.
സ്നേഹത്തോടെ,
ഗിരീഷ്
സന്തോഷായി ഗിരീഷെ...
Deleteആരുടെയാണ് ഈ ആമുഖം?
ReplyDeleteഎന്തായാലും കിട്ടുകയാണേല്‍ വായിക്കാം കേട്ടോ!
ആശംസകള്‍ ,വായിക്കാം എന്നിട്ട് അഭിപ്രായം പറയാം കേട്ടോ ഇനിയും ഞങ്ങള്‍ ഒരുപാട് പ്രതീക്ഷിക്കുന്നു
ReplyDeleteആശംസകള്‍ .........
ReplyDeleteഅഭിനന്ദനങ്ങള്‍.
ReplyDeleteഅഭിനന്ദനം സുഹൃത്തേ. വാങ്ങുന്നുണ്ട്. ആമുഖം നന്നായിട്ടുണ്ട്
ReplyDeleteആശംസകളും അഭിനന്ദനങ്ങളും
ReplyDeleteപുസ്തകത്തിന്റെ അവതാരികയാണൊ ഇത്? ആരെഴുതിയത്? പുസ്തകം വായിക്കുവാന്‍ ശ്രമിക്കാം.
ReplyDeleteപ്രിയ സഖി,
ReplyDeleteപ്രത്യക്ഷത്തിൽ ആശംസകളും അഭിനന്ദനങ്ങളും